വണ്ടിപ്പെരിയാറിൽ മരത്തിൽനിന്ന് വീണ് സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ ജീവനക്കാരന് പരിക്ക്

വണ്ടിപ്പെരിയാറിൽ മരത്തിൽനിന്ന് വീണ് സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ ജീവനക്കാരന് പരിക്ക്

Dec 16, 2025 - 13:15
 0
വണ്ടിപ്പെരിയാറിൽ മരത്തിൽനിന്ന് വീണ് സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ ജീവനക്കാരന് പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന് പരിക്കേറ്റു. സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ ജീവനക്കാരനായ 62-ാം മൈല്‍ സ്വദേശി നൈജോ പി ഷാജി (40)ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞ് 30 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് വണ്ടിപ്പെരിയാര്‍ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രഥമ ചികിത്സ നല്‍കി. കാലിന് ഒടിവ് സംഭവിച്ചതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow