കട്ടപ്പന നഗരസഭയ്ക്ക് 63.68 കോടിയുടെ ബജറ്റ്: കട്ടപ്പന നഗരത്തില്‍ തണലിടം-25 ലക്ഷം: പുളിയന്‍മലയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്-2 കോടി: നഗരത്തില്‍ വി ടി സെബാസ്റ്റ്യന്റെ പ്രതിമ സ്ഥാപിക്കും
കട്ടപ്പന നഗരസഭയ്ക്ക് 63.68 കോടിയുടെ ബജറ്റ്: കട്ടപ്പന നഗരത്തില്‍ തണലിടം-25 ലക്ഷം: പുളിയന്‍മലയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്-2 കോടി: നഗരത്തില്‍ വി ടി സെബാസ്റ്റ്യന്റെ പ്രതിമ സ്ഥാപിക്കും

ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റില്‍ കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്കും പശ്ചാത്തല വികസനത്തിനും മുന്‍ഗണന. 63,68,62,456 രൂപ വരവും 61,14,35,620 രൂപ ചെലവും 2,77,38,200 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അവതരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ ബീന ടോമി അധ്യക്ഷയായി. നഗരത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ തണലിടം ഒരുക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. 25 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ടൗണ്‍ ഹാള്‍ നവീകരണത്തിന് 52 ലക്ഷവും കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 45 ലക്ഷവും പുളിയന്‍മല അറവുശാലയുടെ നവീകരണത്തിന് 30 ലക്ഷവും ചെലവഴിക്കും. പിഎംഎവൈ ഭവന പദ്ധതിക്കായി 5 കോടി നീക്കിവച്ചു. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന് 1.13 കോടിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 11.75 ലക്ഷവും വയോജന ക്ഷേമത്തിന് 31 ലക്ഷവും പുളിയന്‍മലയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ 2 കോടിയും വകയിരുത്തി. കട്ടപ്പന പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് വി ടി സെബാസ്റ്റ്യന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കും. ടൗണ്‍ഹാള്‍, പഴയ ബസ് സ്റ്റാന്‍ഡ്, പുളിയന്‍മല എന്നിവിടങ്ങളില്‍ ശൗചാലയം നിര്‍മിക്കാന്‍ 50 ലക്ഷം വകയിരുത്തി. താലൂക്ക് ആശുപത്രിയില്‍ സെപ്റ്റിക് ടാങ്ക് നിര്‍മിക്കാന്‍ 25 ലക്ഷവും വാഴവര അര്‍ബന്‍ പിഎച്ച്സിയില്‍ ശൗചാലയ കോംപ്ലക്സ് നിര്‍മാണത്തിന് 20 ലക്ഷവും വിനിയോഗിക്കും.
What's Your Reaction?






