എം സി കട്ടപ്പന ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന്

എം സി കട്ടപ്പന ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന്

May 11, 2025 - 10:07
 0
എം സി കട്ടപ്പന ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന്
This is the title of the web page

ഇടുക്കി: പ്രശസ്ത നാടക, ചലച്ചിത്ര നടനും സംസ്ഥാന നാടക അവാര്‍ഡ് ജേതാവുമായ എം സി കട്ടപ്പനയുടെ ഒന്നാം ചരമവാര്‍ഷികവും നാടകാവതരണവും 14ന് വൈകിട്ട് നാല്  മുതല്‍ കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ നടക്കും. നാടക പ്രവര്‍ത്തകന്‍ സുജാതന്‍ ഉദ്ഘാടനം ചെയ്യും. നടിയും നാടക സംവിധായികയുമായ ജെ ശൈലജ അനുസ്മരണ പ്രഭാഷണം നടത്തും. എംസി സ്മൃതി കൂട്ടായ്മ തയാറാക്കിയ തിരശീല വീഴാത്ത ഓര്‍മകള്‍ എന്ന പുസ്തകവും പ്രകാശിപ്പിക്കും. നാടക സംവിധായകന്‍ മനോജ് നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി അധ്യക്ഷയാകും. സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കട്ടപ്പന ദര്‍ശനയുടെ നാടകം 'സെനീബ്' അവതരിപ്പിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow