ബാലസംഘം വേനല്‍ത്തുമ്പി കലാജാഥ കട്ടപ്പനയില്‍ പര്യടനം നടത്തി

ബാലസംഘം വേനല്‍ത്തുമ്പി കലാജാഥ കട്ടപ്പനയില്‍ പര്യടനം നടത്തി

May 11, 2025 - 10:38
 0
ബാലസംഘം വേനല്‍ത്തുമ്പി കലാജാഥ കട്ടപ്പനയില്‍ പര്യടനം നടത്തി
This is the title of the web page

ഇടുക്കി: ബാലസംഘം കട്ടപ്പന ഏരിയ കമ്മിറ്റിയുടെ വേനല്‍ത്തുമ്പി കലാജാഥ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' 'തല്ലുകളി' എന്നീ ലഘുനാടകങ്ങളും ഹരിനാരായണന്‍ ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പങ്ങളും ഉള്‍പ്പെടുന്ന കലാപരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. രണ്ടാംദിന പര്യടനം പുളിയന്‍മലയില്‍ ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, എസ് എസ് പാല്‍രാജ്, ലോക്കല്‍ സെക്രട്ടറി എന്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മലാസിറ്റി, ഐടിഐ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം കട്ടപ്പനയില്‍ സമാപിച്ചു. സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, കട്ടപ്പന ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടിജി എം രാജു, ബാലസംഘം ഏരിയ പ്രസിഡന്റ് അഭിഷിക്ത കണ്ണന്‍, സെക്രട്ടറി അനീറ്റ ഡെന്നിച്ചന്‍, കണ്‍വീനര്‍ ടി കെ വാസു, കോ ഓര്‍ഡിനേറ്റര്‍ എന്‍ വി സുഭദ്ര എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow