അയ്യപ്പന്‍കോവില്‍ ഇല്ലത്ത് പടി -കമ്പനിപ്പടി റോഡ് തകര്‍ന്നു
അയ്യപ്പന്‍കോവില്‍ ഇല്ലത്ത് പടി -കമ്പനിപ്പടി റോഡ് തകര്‍ന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഇല്ലത്ത് പടി -കമ്പനിപ്പടി റോഡില്‍ യാത്രാക്ലേശം രൂക്ഷം. ഇല്ലത്തുപാലം മുതല്‍ താഴത്തുവീട്ടില്‍പടി വരെ പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്. ഇടഭാഗത്ത് പഞ്ചായത്ത്, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും മറ്റ് ഭാഗങ്ങളില്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമായതോടെ റോഡില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായി. റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടും രൂക്ഷമാണ്. ദിവസേന നിരവധി സ്‌കൂള്‍ വാഹനങ്ങള്‍ കിഴക്കേമാട്ടുക്കട്ട, ചേമ്പളം ഭാഗത്തേയ്ക്ക് ഈ വഴി കടന്നുപോകുന്നുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപയും, പഞ്ചായത്തിന്റ 8 ലക്ഷം രൂപയും ഉള്‍പ്പെടെ 18 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം ഷൈമോള്‍ രാജന്‍ പറഞ്ഞു.
What's Your Reaction?






