വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറി
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറി

ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന് കൊടി കയറി. ഓഗസ്റ്റ് 6 മുതല്‍ 15 വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. തിരുനാള്‍ ആഘോഷങ്ങളുടെ മുന്നോടിയായി ദേവാലയത്തില്‍ ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്കുശേഷം വൈകുന്നേരം 4. 45ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍ തിരുനാള്‍ കൊടി ഉയര്‍ത്തി. പ്രധാന തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 9ന് ജപമാല ആഘോഷമായ ദിവ്യബലിക്കുശേഷം കുര്‍ബാന ആശിര്‍വാദത്തോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. സ്‌നേഹവിരുന്നും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാള്‍ കണ്‍വീനര്‍ വര്‍ഗീസ് വലിയപറമ്പില്‍, ഇടവക സമിതി സെക്രട്ടറി ക്രിസ്റ്റഫര്‍ കാരംകാട്ടില്‍ എന്നിര്‍ നേതൃത്വം നല്‍കും. ഇടവക വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍, സഹവികാരി ഫാ. അബിന്‍ വര്‍ഗീസ് എന്നിവര്‍ തിരുനാള്‍ ദിവ്യബലിക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കും.
What's Your Reaction?






