കട്ടപ്പനയിലെ വൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി

കട്ടപ്പനയിലെ വൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി

Aug 14, 2025 - 18:28
Aug 14, 2025 - 18:31
 0
കട്ടപ്പനയിലെ വൈദ്യുതി മുടക്കം: കെഎസ്ഇബി ഓഫീസില്‍ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി തടസത്തില്‍ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. നിരന്തരമായ വൈദ്യുതി മുടക്കം മൂലം കട്ടപ്പനയിലെ വ്യാപാര മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും പേരില്‍ വൈദ്യുതി നിരന്തരമായി മുടക്കുന്ന കെഎസ്ഇബി അധികൃതരുടെ നടപടി വ്യാപാര മേഖലയെ തകര്‍ക്കുകയാണെന്ന് വ്യാപാരി വ്യവസായി സമിതി പറഞ്ഞു. കേബിള്‍ സംവിധാനത്തിലേക്ക് വൈദ്യുതി ലൈന്‍ മാറുന്നതിനാലാണ് നിലവില്‍ വൈദ്യുതി മുടങ്ങുന്നതെന്നും ഈ പണികള്‍ വേഗത്തിലാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ ഈ തടസത്തിന് പരിഹാരമുണ്ടാകുമെന്നും സമിതി പറയുന്നു. കരാറുകാര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നതാണ് വൈദ്യുതി നിരന്തരമായി ടൗണില്‍ മുടങ്ങുന്നത്. എന്നാല്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുന്നില്ല. ഭീമമായ വാടക നല്‍കി വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാരെ തകര്‍ച്ചയുടെ വക്കിലേക്ക് നയിക്കുന്ന നടപടിയാണ് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു. ഇതിനുമുമ്പും നിരവധി നിവേദനങ്ങള്‍ ഈ വിഷയത്തില്‍ കെഎസ്ഇബി ആധികൃതര്‍ക്ക് നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ മുഖവിലക്ക് എടുക്കുന്നില്ലെന്നും അടിയന്തരമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow