സ്വാതന്ത്ര്യദിന സന്ദേശങ്ങളുമായി ഒരു കൂട്ടം രാജ്യസ്‌നേഹികള്‍
സ്വാതന്ത്ര്യദിന സന്ദേശങ്ങളുമായി ഒരു കൂട്ടം രാജ്യസ്‌നേഹികള്‍

ഇടുക്കി: 14 വര്‍ഷമായി സ്വാതന്ത്ര്യ ദിനത്തില്‍ സ്വാതന്ത്ര്യ സമര സന്ദേശം ഉയര്‍ത്തി സ്‌കൂളുകളിലും കോളേജുകളിലും പ്രയാണം നടത്തുകയാണ് ഒരു കൂട്ടം രാജ്യസ്‌നേഹികള്‍. ഓഗസ്റ്റ് അഞ്ചിന് അങ്കമാലിയില്‍ നിന്ന് ആരംഭിച്ച പ്രയാണത്തിന് വന്‍ സ്വീകരണമാണ് മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് ഒരുക്കിയത്. 14 വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളെ കാണുന്നതിനും സ്വാതന്ത്ര്യസമര ദിന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സാധിച്ചുവെന്ന് ജാഥാ ക്യാപ്റ്റന്‍ സി എസ് റെജി കുമാര്‍ പറഞ്ഞു. വിവിധ സ്‌കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങി നാളെ ബൈസണ്‍വാലിയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ ഈ വര്‍ഷത്തെ പ്രയാണം അവസാനിക്കും. സ്വാതന്ത്ര്യ സമരത്തെ ഓര്‍മ്മിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ വിദ്യാര്‍ഥികളില്‍ പുതു അനുഭവമാണ് സമ്മാനിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ കെ ജെ തോമസ് പറഞ്ഞു.
ചീഫ് കോ ഓര്‍ഡിനേറ്റര്‍ സത്യന്‍ കോനാട്ട്, കവിയും എഴുത്തുകാരനുമായ ആന്റണി മുനിയറ, സബ് ഇന്‍സ്‌പെക്ടര്‍ കെ ഡി മണിയന്‍, ജേക്കബ് പോള്‍, ജോസ് കീരിക്കാട്ടില്‍, സണ്ണി പൈമ്പിള്ളിയില്‍, ജിജു തോമസ്, ഡോ. ജ്യോതിഷ് കുമാര്‍, പി കെ ഗോപി എന്നിവരാണ് പ്രയാണം സ്വാതന്ത്ര്യസമര സന്ദേശ യാത്ര നടത്തുന്നത്.
What's Your Reaction?






