ഉടുമ്പന്‍ചോല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അഡ്വ. സേനാപതി വേണു എംഎല്‍എ പര്യടനം നടത്തി
ഉടുമ്പന്‍ചോല മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അഡ്വ. സേനാപതി വേണു എംഎല്‍എ പര്യടനം നടത്തി
ഇടുക്കി: രാജാക്കാട്, ശാന്തന്‍പാറ, സേനാപതി, രാജകുമാരി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എ പര്യടനം നടത്തുന്നത്. ഇടുക്കിയുടെ പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്‌നങ്ങള്‍ക്ക് അഞ്ച് മാസത്തിനകം പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു. കര്‍ഷകരും തോട്ടം തൊഴിലാളികളും ഓട്ടോ-ടാക്‌സി തൊഴിലാളികളും വ്യാപാരികളും തുടങ്ങി നാനാതുറകളില്‍ നിന്നുള്ള നിരവധി ആളുകളാണ് ജനപ്രതിനിധിയെ സ്വീകരിക്കാനെത്തിയത്. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് ജനകീയ പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്ന ഉറപ്പോടെയാണ് എംഎല്‍എയുടെ പര്യടനം മുമ്പോട്ട് പോകുന്നത്. വരും ദിവസങ്ങളിലും മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളില്‍ സ്വീകരണ പരിപാടികള്‍ തുടരും.
What's Your Reaction?