ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടി: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതി ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടി: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതി ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Oct 23, 2026 - 13:36
 0
ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടി: ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതി ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
This is the title of the web page

ഇടുക്കി: ഗവ. ഹോമിയോ ഡിസ്പെന്‍സറി മാറ്റിയ നടപടിയില്‍ തുടര്‍സമരത്തിന്റെ ഭാഗമായി ഈട്ടിത്തോപ്പ് ഹോമിയോ ആശുപത്രി സംരക്ഷണ സമിതിയും ആക്ഷന്‍ കൗണ്‍സിലും ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഈട്ടിത്തോപ്പ് വിജയമാതാ പള്ളി വികാരി ഫാ. ജോസഫ് പാറക്കടവില്‍ ഉദ്ഘാടനംചെയ്തു. സമരരംഗത്തുനിന്ന് പിന്‍മാറുമെന്ന് പഞ്ചായത്ത് ഭരണസമിതി ഒരിക്കലും വ്യാമോഹിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസ്‌പെന്‍സറി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതുവരെ പ്രക്ഷോഭം തുടരും. ഈട്ടിത്തോപ്പിലെ ജനങ്ങളെ അവഗണിക്കുന്ന സമീപനമാണ് പഞ്ചായത്തിന്. ഇതിനെതിരെ ജനങ്ങള്‍ ഒന്നടങ്കം അണിനിരക്കുമെന്നും ഫാ. ജോസഫ് പാറക്കടവില്‍ പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍, കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, സിപിഐ മണ്ഡലം കമ്മിറ്റിയംഗം ടി സി കുര്യന്‍, ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമലയില്‍, സിഎസ്ഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പീരുമേട്, എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് വി കെ ശ്രീനിവാസന്‍, എസ്എന്‍ഡിപി യോഗം ഈട്ടിത്തോപ്പ് ശാഖ പ്രസിഡന്റ് രാജന്‍ വെള്ളാപ്പള്ളി, പഞ്ചായത്തംഗങ്ങളായ ജിഷ ഷാജി, ആനന്ദ് സുനില്‍കുമാര്‍, സോജന്‍ മാളിയേക്കല്‍, മിനി പ്രതീഷ്, രാജി ഹരികുമാര്‍, ലാലച്ചന്‍ വെള്ളക്കട, പി കെ അപ്പുക്കുട്ടന്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീകാന്ത് പേങ്ങാട്ടുതെേക്കല്‍, കണ്‍വീനര്‍ ബെന്നി കുഴികോടിയില്‍, ഭാരവാഹികളായ പി ഡി മധു, വിനീത് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ സാംസ്‌കാരിക നിലയത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു. നാല് പതിറ്റാണ്ടിലേറെയായി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സറി ഇരട്ടയാറിലേക്ക് മാറ്റിയ നടപടിയില്‍ ഒരുമാസമായി ആക്ഷന്‍ കൗണ്‍സില്‍ സമരരംഗത്താണ്. നാട്ടുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ പരിഹാരമുണ്ടാക്കാനോ പഞ്ചായത്തും എംഎല്‍എ ഉള്‍പ്പെടെയുള്ളവരും തയാറായിട്ടില്ല. രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി ഹര്‍ത്താല്‍, നിരാഹാര സത്യഗ്രഹം തുടങ്ങിയ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow