ഭൂനിയമ ഭേദഗതി: സിപിഎംന്റെ അനധികൃത നിര്‍മാണങ്ങള്‍ നിയമനുസൃതമാക്കാന്‍ മാത്രം: കോണ്‍ഗ്രസ്
ഭൂനിയമ ഭേദഗതി: സിപിഎംന്റെ അനധികൃത നിര്‍മാണങ്ങള്‍ നിയമനുസൃതമാക്കാന്‍ മാത്രം: കോണ്‍ഗ്രസ്

ഇടുക്കി: പുതിയ ഭൂനിയമ ഭേദഗതി സിപിഎംന്റെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റകാരുടെ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കാന്‍ മാത്രമുള്ളതെന്ന് കോണ്‍ഗ്രസ.് ഇടുക്കിയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത് നിലവിലെ നിര്‍മാണ നിരോധന നിയമം മാറ്റി കിട്ടുമെന്നാണ്. എന്നാല്‍ പുതിയ ഭേദഗതിയില്‍ നിയമാനുസൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പോലും ക്രമവല്‍ക്കരിക്കാന്‍ ആളുകള്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യമാണ്. ഇത് അനാവശ്യ പണപിരിവിനും ഇടയാക്കും. സിപിഎംന്റെ ശാന്തന്‍പാറയിലെയും ബൈസണ്‍വാലിയിലെയും അടക്കമുള്ള അനധികൃത നിര്‍മാണങ്ങള്‍ നിയമനുസൃതമാക്കുകയെന്നത് മാത്രമാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് മീഡിയ വക്താവ് സേനാപതി വേണു ആരോപിച്ചു.
What's Your Reaction?






