രാജകുമാരിയില്‍ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ കൊച്ചുമകനും പെണ്‍ സുഹൃത്തും പിടിയില്‍
രാജകുമാരിയില്‍ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ കൊച്ചുമകനും പെണ്‍ സുഹൃത്തും പിടിയില്‍
ഇടുക്കി: രാജകുമാരിയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും അപഹരിച്ച സംഭവത്തില്‍ കൊച്ചുമകനും പെണ്‍സുഹൃത്തും പിടിയില്‍. മറിയകുട്ടിയുടെ കൊച്ചുമകന്‍ പന്നിയാര്‍കുട്ടി കൊല്ലിപ്പിള്ളിയില്‍ സൈബു തങ്കച്ചനും കാഞ്ഞിരപ്പള്ളി സ്വദേശിയായ പെണ്‍ സുഹൃത്ത് അനില ജോസുമാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഇരുവരെയും രാജാക്കാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 16നാണ് നടുമറ്റം പാലക്കുന്നേല്‍ ടോമിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. സംഭവസമയം ടോമിയുടെ മാതാവ് മറിയക്കുട്ടി(80)മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 2 സ്ത്രീകള്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് വീട്ടിലെത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയില്‍ കെട്ടിയിച്ച് 8 ഗ്രാം തൂക്കം വരുന്ന 3 മോതിരങ്ങളും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവര്‍ന്നത്. തുടര്‍ന്ന് രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയം മണര്‍കാട്ടെ വാടക വീട്ടില്‍നിന്ന് സോണിയ എന്ന് വിളിക്കുന്ന സരോജയെ പിടികൂടിയിരുന്നു. സരോജയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. കൊച്ചുമകനാണ് ഇതിനുപിന്നില്‍ എന്നറിഞ്ഞത് മാനസികമായി വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി മറിയക്കുട്ടി പറഞ്ഞു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?