മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍ കരോള്‍ഗാന മത്സരം നടത്തി
മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍ കരോള്‍ഗാന മത്സരം നടത്തി
ഇടുക്കി: യാക്കോബായ സുറിയാനി സഭ ജെഎസ്ഒവൈഎ മുരിക്കുംതൊട്ടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കരോള്‍ഗാന മത്സരവും പാപ്പാ മത്സരവും നടത്തി. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഫാ. മത്തായി കുളങ്ങരകുടിയില്‍ തിരി തെളിച്ചു. സമീപത്തെ വിവിധ പള്ളികള്‍, സ്‌കൂളുകള്‍, സംഘടനകളില്‍ എന്നിവയില്‍നിന്നുമായി 10ലേറെ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തു. കരോള്‍ഗാന മത്സരത്തില്‍ രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂള്‍ ഒന്നാം സ്ഥാനവും ഡിവൈന്‍ ബീറ്റ്സ് കമ്പിളികണ്ടം രണ്ടാം സ്ഥാനവും മാങ്ങാത്തൊട്ടി സിഎസ്ഐ പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് അസോസിയേഷന്‍ ഹൈറേഞ്ച് മേഖല വൈസ് പ്രസിഡന്റ് ഫാ. ബാബു ചാത്തനാട്ട്, കണ്‍വീനര്‍ ഫാ. എല്‍ദോസ് പുളിഞ്ചോട്ടില്‍, ജോയിന്റ് കണ്‍വീനര്‍ ജോര്‍ജ് കാരുകുഴിയില്‍, യൂത്ത് അസോസിയേഷന്‍ ഹൈറേഞ്ച് മേഖല സെക്രട്ടറി ബേസില്‍ ഇടത്താനി, ലിജോ പോള്‍, പള്ളി ട്രസ്റ്റിമാര്‍, പൊതുപ്രവര്‍ത്തകര്‍ സമീപ ഇടവകയിലെ വൈദികര്‍, മത സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?