ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി

ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി

Jul 22, 2026 - 16:17
 0
ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്‍ മേഖലാ വാഹന പ്രചാരണ ജാഥയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി
This is the title of the web page

ഇടുക്കി: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് മുന്നോടിയായി ജില്ലാ ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂണിയന്റെ (സിഐടിയു) മേഖലാ വാഹന പ്രചാരണ ജാഥയ്ക്ക് കുമളിയില്‍ സ്വീകരണം നല്‍കി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ സോദരന്‍ നയിക്കുന്ന ജാഥ അണക്കരയില്‍നിന്നാണ് ആരംഭിച്ചത്. ഇന്ധന വില വര്‍ധനവ് പിന്‍വലിക്കുക, ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സ്വീകരണ യോഗത്തില്‍ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ കബീര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് തൊടുപുഴയില്‍ സമാപിക്കുന്ന ജാഥയുടെ സമാപന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്യും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow