മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ പടയപ്പയുടെ സാന്നിധ്യം: തൊഴിലാളികള്‍ ആശങ്കയില്‍
മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ പടയപ്പയുടെ സാന്നിധ്യം: തൊഴിലാളികള്‍ ആശങ്കയില്‍
ഇടുക്കി: എസ്റ്റേറ്റ് മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പയുടെ സാന്നിധ്യം തൊഴിലാളികളെ ആശങ്കയിലാക്കുന്നു. സൈലന്റ്‌വാലി എസ്റ്റേറ്റ് ഒന്നും രണ്ടും ഡിവിഷനുകളിലാണ് ഒരു മാസമായി കാട്ടാന തമ്പടിച്ചിരിക്കുന്നത്. ആനയുടെ സഞ്ചാരം പതിവായതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. പകല്‍ സമയങ്ങളിലും എസ്റ്റേറ്റ് റോഡുകളിലും ലയങ്ങള്‍ക്കുസമീപത്തും കാട്ടാന എത്തുന്നുണ്ട്. നിലവില്‍ വനംവകുപ്പ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ആനയെ മേഖലയില്‍നിന്ന് ഉടന്‍ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?