കേരള മഹിളാസംഘം സംസ്ഥാന പഠന ക്യാമ്പ് മൂന്നാറില്‍ തുടങ്ങി  

കേരള മഹിളാസംഘം സംസ്ഥാന പഠന ക്യാമ്പ് മൂന്നാറില്‍ തുടങ്ങി  

Jun 13, 2026 - 14:00
 0
കേരള മഹിളാസംഘം സംസ്ഥാന പഠന ക്യാമ്പ് മൂന്നാറില്‍ തുടങ്ങി  
This is the title of the web page

ഇടുക്കി: കേരള മഹിളാസംഘം സംസ്ഥാന പഠന ക്യാമ്പ് പഴയ മൂന്നാര്‍ ശിക്ഷക് സദനില്‍ ആരംഭിച്ചു. 
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പഠന ക്യാമ്പ് മുന്‍ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു.
രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം വിലക്കയറ്റം ദിനംപ്രതി രൂക്ഷമാവുകയാണ്, പാചകവാതക സിലിണ്ടറുകളുടെ വിലവര്‍ധനയും ലഭ്യതക്കുറവും സാധാരണ കുടുംബങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നതിനും പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ വിഷയങ്ങളെ കുറിച്ചാണ് പഠന ക്യാമ്പ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിനും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ക്യാമ്പില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. സംസ്ഥാന പ്രസിഡന്റ് പി വസന്തം അധ്യക്ഷയായി. നേതാക്കളായ ജി കമലാ സദാനന്ദന്‍, ശാന്തി മുരുകന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, എം വൈ ഔസേപ്പ്, ഉമാ രമേശ്, കവിത കുമാര്‍, ജയാ മധു തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow