ഹര്‍ത്താല്‍ അടിച്ചേല്‍പ്പിച്ച് എല്‍ഡിഎഫ് ജനത്തെ ബുദ്ധിമുട്ടിക്കുന്നു: ജോയി വെട്ടിക്കുഴി

ഹര്‍ത്താല്‍ അടിച്ചേല്‍പ്പിച്ച് എല്‍ഡിഎഫ് ജനത്തെ ബുദ്ധിമുട്ടിക്കുന്നു: ജോയി വെട്ടിക്കുഴി

Jan 2, 2024 - 06:59
Jul 8, 2024 - 07:07
 0
ഹര്‍ത്താല്‍ അടിച്ചേല്‍പ്പിച്ച് എല്‍ഡിഎഫ് ജനത്തെ ബുദ്ധിമുട്ടിക്കുന്നു: ജോയി വെട്ടിക്കുഴി
This is the title of the web page

ഇടുക്കി: ഭൂവിനിയോഗ നിയമത്തിന്റെ പേരില്‍ മലയോര ജനതയെ വലയ്ക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും തീക്കനല്‍ കോരിയിട്ട് പീഡിപ്പിക്കുന്നതിന് തുല്യമാണ് ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലെന്ന് യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. മുഖ്യമന്ത്രിയും ഗവര്‍ണറും നാട്ടില്‍ കലാപം വിതച്ചുകൊണ്ട് യാത്ര ചെയ്യുന്ന രണ്ട് ഭരണകര്‍ത്താക്കളാണ്. കെട്ടിട നിര്‍മാണ നിരോധനം സൃഷ്ടിച്ചതും നാലുവര്‍ഷമായി ജനങ്ങളെ കബളിപ്പിച്ച് ജനദ്രോഹ നിയമം പാസാക്കി ഗവര്‍ണറുടെ പക്കല്‍ എത്തിച്ചതുമെല്ലാം ഇടതുപക്ഷ സൃഷ്ടിയാണ്. 2019 ഡിസംബര്‍ 17ന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഭേദഗതികള്‍ പാസാക്കുമെന്ന് സര്‍വകക്ഷി യോഗത്തിന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രിയും ഇടതുപക്ഷവും നാലുവര്‍ഷങ്ങള്‍ക്ക് ശേഷം രാജ്ഭവന്‍ മാര്‍ച്ചും ഹര്‍ത്താലുമൊക്കെ നടത്തുന്നത് സ്വന്തം പിടിപ്പുകേടുകള്‍ മറയ്ക്കാനാണ്. രണ്ടുപേരും ജനങ്ങളുടെ ദൃഷ്ടിയില്‍ ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവര്‍ണറെ ക്ഷണിച്ചതില്‍ എന്താണ് അപാകത എന്ന് ഇടതുപക്ഷം വ്യക്തമാക്കണം. ഇടതുപക്ഷത്തിന്റെ കൂട്ടത്തില്‍ ചേര്‍ന്നുനിന്ന് ഭൂപ്രശ്നം പരിഹരിക്കാന്‍ വേണ്ടി ശ്രമിച്ച വ്യാപാരി സംഘടനകളും കര്‍ഷക സംഘടനകളും, അവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. വിമര്‍ശിക്കുന്നവരെ കായികമായി കൈകാര്യം ചെയ്യുമെന്ന ഇടതുപക്ഷത്തിന്റെ ധാര്‍ഷ്ട്യം കേരളത്തില്‍ വിലപോകില്ല. വ്യാപാരികള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിന് വേണ്ടയുള്ള ശ്രമങ്ങളെ നേരിടുന്നതിന് എല്ലാ പിന്തുണയും യുഡിഎഫ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ തോമസ് മൈക്കിള്‍, സിജു ചക്കുംമൂട്ടില്‍, ജോയി ആ നിത്തോട്ടം, ജോയി കുടക്കച്ചിറ, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, വിനോദ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow