വാഹനങ്ങളുടെ അമിതവേഗം: മലയോര ഹൈവേയില്‍ അപകടം തുടര്‍ക്കഥ
വാഹനങ്ങളുടെ അമിതവേഗം: മലയോര ഹൈവേയില്‍ അപകടം തുടര്‍ക്കഥ

ഇടുക്കി: വാഹനങ്ങളുടെ അമിതവേഗത്തെ തുടര്‍ന്ന് മലയോര ഹൈവേയില്‍ തുടര്‍ച്ചയായി അപകടം. ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതാണ് പ്രധാന കാരണം. കൂടാതെ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഹൈവേയില്‍ വാഹനങ്ങള്‍ തടസം സൃഷ്ടിക്കുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈവേയില്‍ വാഹനത്തിരക്ക് ഇരട്ടിയിലധികമായി.
കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള ഭാഗത്ത് ദിവസവും ചെറുതും വലതുമായ നിരവധി അപകടങ്ങളാണ്. പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഹൈവേയെക്കുറിച്ച് മുന്‍പരിചയമില്ലാത്ത ഇതര സംസ്ഥാന വാഹനയാത്രികരാണ് അപകടത്തില്‍പ്പെടുന്നവരില്‍ ഏറെയും.
നിരവധി കന്നുകാലികളാണ് പാതയിലൂടെ അലഞ്ഞുതിരിയുന്നത്. പുലര്‍ച്ചയുള്ള മൂടല്‍മഞ്ഞും വാഹനയാത്ര ദുസഹമാക്കുന്നു. പരിശോധന ശക്തമാക്കി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം
What's Your Reaction?






