നാട്ടുകാരുടെ 'അശാന്തി' നീങ്ങി: ശാന്തിപ്പാലത്ത് പുതിയപാലം യാഥാര്‍ഥ്യമായി
നാട്ടുകാരുടെ 'അശാന്തി' നീങ്ങി: ശാന്തിപ്പാലത്ത് പുതിയപാലം യാഥാര്‍ഥ്യമായി

ഇടുക്കി: അയ്യപ്പന്‍കോവില്‍, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശാന്തിപ്പാലത്ത് പുതിയ പാലം നിര്‍മിച്ചു. മഹാപ്രളയത്തില്‍ പഴയ പാലം ഒലിച്ചുപോയെങ്കിലും നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ പുതിയ പാലം പൂര്‍ത്തിയാക്കി. ബിഎം ബിസി നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാകുന്നതോടെ പാലം ഉദ്ഘാടനം ചെയ്യാനാകും. ആറുകോടി രൂപയാണ് മുതല്‍മുടക്ക്.
1984ല്‍ പെരിയാറിനുകുറുകെ ജനകീയ കൂട്ടായ്മ നിര്‍മിച്ച പാലം മൂന്നര പതിറ്റാണ്ടിന് ശേഷം 2018 ഓഗസ്റ്റ് 15-ലെ മഹാപ്രളയത്തില്‍ ഒലിച്ചുപോയി. ഇതോടെ മ്ലാമല, ഫാത്തിമുക്ക്, ശാന്തിപ്പാലം, പൂണ്ടിക്കുളം, ഹെലിബറിയ, പച്ചക്കാട്, മരുതുംപേട്ട, കീരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ 600ലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മ്ലാമല സ്‌കൂളിലെ വിദ്യാര്‍ഥികളും തോട്ടം തൊഴിലാളികളും ദുരിതത്തിലായി. പലതവണ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചിട്ടും പാലം നിര്‍മാണത്തിന് നടപടി സ്വീകരിച്ചില്ല. പിന്നീട് നാട്ടുകാര്‍ താല്‍ക്കാലികമായി പാലം നിര്‍മിച്ചെങ്കിലും 2019-ലെ പ്രളയത്തില്‍ വീണ്ടും ഒലിച്ചുപോയി. തുടര്‍ന്ന് ശാന്തിപ്പാലത്ത് കോണ്‍ക്രീറ്റ്
പാലം നിര്‍മിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മ്ലാമല ഫാത്തിമമാതാ ഹൈസ്‌കൂളിലെ കുട്ടികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി. ഇതോടെ അടിയന്തരമായി പാലം പണിയാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പിഡബ്ല്യുഡിയാണ് പലഘട്ടങ്ങളിലായി നിര്‍മാണം നടത്തിയത്
What's Your Reaction?






