വണ്ടിപ്പെരിയാറില്‍ പി എ രാജു അനുസ്മരണം
വണ്ടിപ്പെരിയാറില്‍ പി എ രാജു അനുസ്മരണം

ഇടുക്കി: സിപിഎം നേതാവ് പി എ രാജുവിന്റെ ഏഴാമത് ചരമവാര്‍ഷിക അനുസ്മരണം വണ്ടിപ്പെരിയാറില്‍ വിപുലമായ പരിപാടികളോടെ നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടൗണില്‍ നടന്ന റാലിയില്‍ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
പീരുമേട് തോട്ടം തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്കദുരൈ അധ്യക്ഷനായി. സംസ്ഥാന പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിജയാനന്ദ്, നേതാക്കളായ ശാന്തി ഹരിദാസ്, കെ എം ഉഷ, വി ജെ ജെസി തുടങ്ങിയവര്‍ സംസാരിച്ചു. പി എ രാജുവിന്റെ മാതാപിതാക്കള്‍, തോട്ടം തൊഴിലാളികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം, പീരുമേട് തോട്ടം തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, വണ്ടിപ്പെരിയാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികള്‍ പി എ രാജു വഹിച്ചിരുന്നു
What's Your Reaction?






