ഉപ്പുതറയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നന്നാക്കാതെ ജല അതോറിറ്റി
ഉപ്പുതറയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നന്നാക്കാതെ ജല അതോറിറ്റി

ഇടുക്കി: ഉപ്പുതറ ആശുപത്രി ക്വാര്‍ട്ടേഴ്‌സ്പടിയില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മണിക്കൂറില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഒഴുകിപ്പോകുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പ് മാറ്റി തകരാര്‍ പരിഹരിക്കാന്‍ ജല അതോറ്റിറ്റി തയ്യാറാകുന്നില്ല.
ഉപ്പുതറയിലെ പ്രധാന പമ്പ്ഹൗസില്‍ നിന്ന് ഞാറയ്ക്കല്‍കുന്നിലെ ടാങ്കിലേക്കുള്ള പൈപ്പാണ് പൊട്ടിയത്. കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ പരിസരത്തും മറ്റ് സ്ഥലങ്ങളിലും പൈപ്പ് തകരാറിലാണ്. നാട്ടുകാര്‍ പലതവണ വിവരമറിയിച്ചിട്ടും അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി ആക്ഷേപമുണ്ട്. വെള്ളം കുത്തിയൊലിച്ച് ഉപ്പുതറ - വാഗമണ്‍ റോഡിലെ ടാറിങ്ങും പൊട്ടിപ്പൊളിഞ്ഞു.
പൈപ്പുകള്‍ തകരാറിലായതോടെ ഞാറക്കല്‍ക്കുന്നിലെ ടാങ്ക് നിറയാന്‍ അധികസമയം വെള്ളം പമ്പ് ചെയ്യേണ്ടിവരുന്നു. ഇതോടെ പമ്പ്ഹൗസിലെ മോട്ടോറും അടിക്കടി തകരാറിലാകുന്നുണ്ട്.
1975-76 ലാണ് ഉപ്പുതറ ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത്. അന്നത്തെ പമ്പ്‌സെറ്റും വിതരണ പൈപ്പുകളുമാണ് ഇപ്പോഴുമുള്ളത്. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല
What's Your Reaction?






