എം എം മണിയുടെ അധിക്ഷേപ പരാമര്‍ശനത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ്
എം എം മണിയുടെ അധിക്ഷേപ പരാമര്‍ശനത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ഉടുമ്പചോല എംഎല്‍എ എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശനത്തിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകം, നേരത്തെയും തനിക്കെതിരെ ഇത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, ഇത്തരം പദപ്രയോഗം നടത്താന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണിയെന്നു ഡീന്‍ കുര്യാക്കോസ് പറഞ്ഞുഇത്തരം സംസാര രീതിയെ നാടന്‍പ്രയോഗമായി കരുതാനാവില്ല, തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലി അതല്ലായെന്നും ഡീന്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇടുക്കിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്, മണിയാശാന്‍ മന്ത്രിയായിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മാണ നിരോധനവും കൊണ്ടുവന്നത്, എന്തുകൊണ്ട് അതിനെ എതിര്‍ത്തിയെന്ന് എംഎം മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് നടപ്പിലാകില്ലായെന്നും ഡിന്‍ കുര്യാക്കോസ് .നെടുങ്കണ്ടം തൂക്കുപാലത്ത് തിങ്കളാഴ്ച നടന്ന അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ എംഎം മണി നടത്തിയത്.
What's Your Reaction?






