കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ മേഖലാ സമ്മേളനം ചേറ്റുകുഴിയില്‍ നടത്തി
കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ മേഖലാ സമ്മേളനം ചേറ്റുകുഴിയില്‍ നടത്തി
ഇടുക്കി: കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ മേഖലാ സമ്മേളനം ചേറ്റുകുഴിയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ഏലക്കായുടെ ഇറക്കുമതി ചുങ്കം 500 രൂപയില്‍ന്ന് 2000 രൂപയാക്കാന്‍ പാര്‍ലമെന്റില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പ്രതിസന്ധികള്‍മൂലം കൃഷി ഉപജീവനമാര്‍ഗമാക്കി മുമ്പോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍. ഈ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനുമായാണ് സമ്മേളനം ചേര്‍ന്നത്. മികച്ച ഏലം കര്‍ഷകരായ പയസ് ജോസഫ്, എസ് മാധവന്‍, എം ചിന്നത്തമ്പി, ആന്റണി ആലഞ്ചേരില്‍, വക്കച്ചന്‍ കിഴക്കേത്തലയ്ക്കല്‍ എന്നിവരെ ആദരിച്ചു. ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി ആര്‍ സന്തോഷ് വിഷയാവതരണം നടത്തി. അഡ്വ. സേനാപതി വേണു എംഎല്‍എ, പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. എം ജെ സെബാസ്റ്റ്യന്‍, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, സ്‌പൈസസ് ബോര്‍ഡ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഷാജി രാഘവന്‍, ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ വി ജെ ജോസഫ്, കോര്‍ക്കമ്മിറ്റിയംഗം സണ്ണി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?