കഞ്ഞിക്കുഴിയില്‍ കാട്ടാനയാക്രമണം: സഹോദരങ്ങളുടെ വീടുകള്‍ തകര്‍ത്തു  

കഞ്ഞിക്കുഴിയില്‍ കാട്ടാനയാക്രമണം: സഹോദരങ്ങളുടെ വീടുകള്‍ തകര്‍ത്തു  

Jun 13, 2026 - 12:11
 0
കഞ്ഞിക്കുഴിയില്‍ കാട്ടാനയാക്രമണം: സഹോദരങ്ങളുടെ വീടുകള്‍ തകര്‍ത്തു  
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ കാട്ടാനയാക്രമണത്തില്‍ സഹോദരങ്ങളുടെ വീടുകള്‍ തകര്‍ന്നു. ഇടതട്ടില്‍ ചേലച്ചുവട്ടില്‍ പത്രോസ്, ബേബി എന്നിവരുടെ വീടുകളാണ് വെള്ളിയാഴ്ച രാത്രിയില്‍ കാട്ടാനകള്‍ ആക്രമിച്ചത്. സംഭവസമയത്ത് വീടുകളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പത്രോസ് മകനുമായി ആശുപത്രിയില്‍ പോയിരുന്നതിനാല്‍ കുടുംബം വീട്ടിലുണ്ടായിരുന്നില്ല. ബേബിയുടെ കുടുംബവും വീട്ടില്‍നിന്ന് മാറിനിന്ന സമയത്താണ് കാട്ടാനകള്‍ എത്തിയത്. രാത്രിയോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകള്‍ വീടുകളുടെ വാതിലുകളും ജനാലകളും തകര്‍ത്താണ് അകത്ത് കടന്നത്. വീടിനുള്ളിലെ വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും വീട്ടുപകരണങ്ങളും വ്യാപകമായി നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഭാഗങ്ങള്‍ തകര്‍ത്ത കാട്ടാനകള്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും തിന്നു. വീടുകളുടെ ഉള്‍ഭാഗങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. സമീപ വനമേഖലയായ പാല്‍ക്കുളം, മണിയാറന്‍കുടി ഭാഗങ്ങളില്‍നിന്നാണ് കാട്ടാനകള്‍ സ്ഥിരമായി ഈ പ്രദേശത്തേക്കെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതും കൃഷിഫലങ്ങള്‍ തിന്നുന്നതും ഇവിടെ പതിവായിരിക്കുകയാണ്.
തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലാണ് കഴിയുന്നത്. ജനവാസ മേഖലകളിലേക്ക് കാട്ടാനകള്‍ എത്തുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും രാത്രികാല നിരീക്ഷണം ശക്തമാക്കണം, ഭവനങ്ങള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നും കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്ക് യഥാസമയം സഹായം ലഭ്യമാക്കുക, വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം എന്നിവയാണ് പ്രദേശവാസികളുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow