കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു
കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ കട്ടപ്പനയില്‍ വനിതാദിനം ആചരിച്ചു

ഇടുക്കി: കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രാ വനിതാദിനാചരണം നടത്തി. കട്ടപ്പന ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ അനു പങ്കജ് പ്രഭാഷണം നടത്തി. ലഹരി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാമൂഹിക ചുറ്റുപാടില്‍ പലപ്പോഴും സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമാകുകയാണ്. സമൂഹത്തില്‍ സ്ത്രീകളുടെ തുല്യതയാര്‍ന്ന അവകാശങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് അന്താരാഷ്ട്ര വനിതാദിനാചരണം സംഘടിപ്പിക്കുന്നത്. അത്തരത്തില്‍ സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍, സുരക്ഷ, തുല്യത, അവസരങ്ങള്‍, മനോഭാവങ്ങള്‍, സ്വാതന്ത്രം എന്നിവയെല്ലാം ചര്‍ച്ച ചെയ്തു. യോഗത്തില്‍ കൊളുക്കന്‍ എന്ന നോവലിലൂടെ ഊരാളി ഗോത്രത്തിന്റെ സംസ്‌കാര ചരിത്രവും ജീവിതവും അടയാളപ്പെടുത്തിയ എഴുത്തുകാരി പുഷ്പമ്മയെ ഒ ആര്‍ വല്‍സ, വി എം മിത്ര എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. വനിതാ കണ്‍വീനര്‍ ആതിര നായര്‍ അധ്യക്ഷയായി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോണ്‍സണ്‍, ജില്ലാ സെക്രട്ടറി സുജിത കൃഷ്ണന്‍, ഗീതുമോള്‍ സുധാകരന്‍, ജോസ്‌ന ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






