ലഹരിക്കെതിരെ ഐഎച്ച്ആര്‍ഡി സ്‌നേഹത്തോണ്‍ കൂട്ടയോട്ടം നടത്തി

ലഹരിക്കെതിരെ ഐഎച്ച്ആര്‍ഡി സ്‌നേഹത്തോണ്‍ കൂട്ടയോട്ടം നടത്തി

Mar 7, 2025 - 21:24
Mar 7, 2025 - 21:30
 0
ലഹരിക്കെതിരെ ഐഎച്ച്ആര്‍ഡി സ്‌നേഹത്തോണ്‍ കൂട്ടയോട്ടം നടത്തി
This is the title of the web page

ഇടുക്കി: യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമവാസനയ്ക്കും ലഹരി ഉപയോഗത്തിനുമെതിരെ സ്‌നേഹ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐഎച്ച്ആര്‍ഡി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റണ്‍ എവെ ഫ്രം ഡ്രഗ്‌സ് എന്ന പേരില്‍ സ്‌നേഹത്തോണ്‍ കൂട്ടയോട്ടം നടത്തി. ചെറുതോണിയിലെ അടിമാലി ജങ്ഷനില്‍നിന്നാരംഭിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നിറണാക്കുന്നേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ചെറുതോണി സെന്‍ട്രല്‍ ജങ്ഷനില്‍ സ്‌നേഹ സംഗമവും നടത്തി. കൂട്ടയോട്ടത്തില്‍ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അണിനിരന്നു. കോളേജ് പ്രിന്‍സിപ്പല്‍ ലിന്‍സി സ്‌കറിയ അധ്യക്ഷയായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ സന്ദേശം നല്‍കി. പഞ്ചായത്തംഗം രാജു ജോസഫ്, ഇടുക്കി എസ്‌ഐ മുരളീധരന്‍ നായര്‍, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടത്തില്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍ മീഗില്‍ അബ്രഹാം, കോളേജ് ചെയര്‍മാന്‍ സ്റ്റീവ് സില്‍വസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌നേഹമതില്‍ തീര്‍ത്ത് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow