ഡെങ്കിപ്പനി: ജില്ലയില്‍ 7 ഹോട്‌സ്‌പോട്ടുകള്‍
ഡെങ്കിപ്പനി: ജില്ലയില്‍ 7 ഹോട്‌സ്‌പോട്ടുകള്‍

ഇടുക്കി: ആരോഗ്യവകുപ്പിന്റെ വീക്കിലി വെക്ടര്‍ സ്റ്റഡി റിപ്പോര്‍ട്ടുപ്രകാരം ജില്ലയില്‍ 7 ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകള്‍. വണ്ടിപ്പെരിയാര്‍, വണ്ണപ്പുറം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും കരുണാപുരം, വാഴത്തോപ്പ്, ചിന്നക്കനാല്‍, കൊടികുളം, ചക്കുപള്ളം ഓരോ ആളുകള്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വേനല്‍ മഴ പെയ്ത സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലാണ്. വീടുകളിലോ പരിസരത്തോ കൊതുകുകള്‍ വളരുന്നില്ലെന്ന് ആളുകള്‍ ഉറപ്പാക്കണം. ജലക്ഷാമമുള്ള മേഖലകളില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ കൊതുക് വളരാന്‍ സാധ്യതയുള്ളതില്‍ മൂടി സൂക്ഷിക്കണം. ഇടവിട്ട് വേനല്‍മഴ പെയ്യുന്ന സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ടാങ്ക്, ഇന്‍ഡോര്‍ പ്ലാന്റ്‌സ്, ഫ്‌ളഷ് ടാങ്ക്, കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍, ഉപയോഗശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങി ഒരു സ്പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്ച തുടര്‍ച്ചയായി കെട്ടി നില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യമുണ്ട്. ഇവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ആഴ്ചയില്‍ ഒരുദിവസം ഡ്രൈഡേ ആചരിക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് അറിയിച്ചു.
What's Your Reaction?






