നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം: ബെല്‍ജിയത്തേയ്ക്ക് സൗജന്യ നിയമനം
നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം: ബെല്‍ജിയത്തേയ്ക്ക് സൗജന്യ നിയമനം

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് വഴി ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരെ സൗജന്യമായി നിയമിക്കുന്നു. 85 ഒഴിവുകളിലേക്ക് ജിഎന്‍എം, ബിഎസ്.സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബിഎസ്.സി നഴ്‌സിങ്, എംഎസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്കാണ് നിയമനം. എംഎസ്.സി നഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് ആശുപത്രികളിലും മറ്റുള്ളവര്‍ക്ക് എല്‍ഡേര്‍ലി കെയര്‍ ഹോമുകളിലുമാണ് നിയമനം. പ്രവൃത്തി പരിചയം: ഒരുവര്‍ഷം. ഐഇഎല്‍ടിഎസ് പരീക്ഷയില്‍ 6.0 സ്‌കോര്‍ അല്ലെങ്കില്‍ ഒഇടി പരീക്ഷയില്‍ സി ഗ്രേഡ് നേടിയിരിക്കണം. ഉയര്‍ന്ന പ്രായപരിധി: 35 വയസ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം ലഭിക്കും. ഈകാലയളവില്‍ 15,000 രൂപ വീതം സ്‌റ്റൈപെന്‍ഡും നല്‍കും. ആകര്‍ഷകമായ ശമ്പളത്തോടൊപ്പം താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ- പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ ഷീറ്റ് എന്നിവ മാര്‍ച്ച് 15ന് മുമ്പ് EU@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2329440/41/42/43/45. Mob: 77364 96574.
What's Your Reaction?






