പട്ടികജാതി, വര്‍ഗ കമ്മിഷന്‍ അദാലത്ത് 11ന് കലക്ടറേറ്റില്‍
പട്ടികജാതി, വര്‍ഗ കമ്മിഷന്‍ അദാലത്ത് 11ന് കലക്ടറേറ്റില്‍

ഇടുക്കി: സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മിഷന്‍ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി കെ വാസു എന്നിവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കാം. അതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടാകും. പൊലീസ്, റവന്യു, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, പട്ടികജാതി/വര്‍ഗ്ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
What's Your Reaction?






