കെ.എസ്.വി.വി.എസ്. വ്യാപാര സംരക്ഷണ ജാഥയ്ക്ക് 21ന് കട്ടപ്പനയില്‍ സ്വീകരണം
കെ.എസ്.വി.വി.എസ്. വ്യാപാര സംരക്ഷണ ജാഥയ്ക്ക് 21ന് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ ജാഥയ്ക്ക് 21ന് രാവിലെ 9.30ന് കട്ടപ്പനയില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന ജാഥ കാസര്‍കോട്ട് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തിരുന്നു. ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കും. ചെറുകിട വ്യാപാര വ്യവസായ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും വ്യാപാര, വ്യവസായ മേഖല നേരിടുന്ന ഗുരുതര വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനുമായി ഫെബ്രുവരി 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഇതിനുമുന്നോടിയായാണ് ജാഥ. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്, ഏരിയ പ്രസിഡന്റ് എം.ആര്‍ അയ്യപ്പന്‍കുട്ടി, ഏരിയ ട്രഷറര്‍ ആല്‍ബിന്‍ തോമസ്, ഏരിയ വൈസ് പ്രസിഡന്റ് പി.ബി. സുരേഷ് കുമാര്‍, യൂണിറ്റ് സെക്രട്ടറി ഷിനോജ് ജി.എസ്, പി.എം. ഷെഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






