കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശുചീകരണം നടത്തി മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശുചീകരണം നടത്തി മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ പദ്ധതിയായ 'എന്റെ നാട് എത്ര സുന്ദരം പദ്ധതിയുടെ ഭാഗമായി ശുചീകരണം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ശുചീകരണം നടത്തിയത്. കേഡറ്റുകള്‍ക്കൊപ്പം ജീവനക്കാരും പദ്ധതിയില്‍ പങ്കാളികളായി. ഡിപ്പോയില്‍ മനോഹരമായ പൂന്തോട്ടം എന്ന ലക്ഷ്യത്തിലേക്കായി കൂടുതല്‍ ചെടികള്‍ വയ്ക്കുകയും വെള്ളവും വളവും നല്‍കി പരിചരണം നടത്തുകയും പൂന്തോട്ടത്തിന് ബോര്‍ഡര്‍ കെട്ടുകയും പരിസരത്തെ മാലിന്യങ്ങള്‍ തരം തിരിച്ച് നിര്‍മാര്‍ജനം ചെയ്യുകയും ചെയ്തു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിജോ കെ. വി, മോന്‍സി പി മോഹന്‍ ,ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, സീനിയര്‍ അസിസ്റ്റന്‍് പി എസ് പ്രദീപ്കുമാര്‍, പിടിഎ പ്രസിഡന്റ് മഞ്ചേഷ്, സ്മിതാമോള്‍ എബ്രഹാം, അമൃതേഷ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






