കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 26 മുതല്‍ 

കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 26 മുതല്‍ 

Feb 23, 2026 - 16:37
Feb 23, 2026 - 17:46
 0
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 26 മുതല്‍ 
This is the title of the web page

ഇടുക്കി: കട്ടപ്പന  ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 26 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ക്ഷേത്രം തന്ത്രി എംഎന്‍ ഗോപാലന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 26ന് പതിവ് പൂജകള്‍ക്കുശേഷം വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് ദീപാരധന, തുടര്‍ന്ന് തൃക്കൊടിയേറ്റ് തന്ത്രിമുഖ്യന്‍ കുമരകം എം എന്‍ ഗോപാലന്‍, പ്രസാദവൂട്ട്, 7ന് വലിയകണ്ടം വെള്ളയാംകുടി കര അവതരിപ്പിക്കുന്ന ത്രിതാളം, 7.30 മതല്‍ രാമപുരം ത്രയംബകം ഭജന്‍സ് അവതരിപ്പിക്കുന്ന രാഗധാര, 7.15ന് മുളയിടല്‍. 7.45ന് അത്താഴപൂജ, ശ്രീഭൂതബലി, 8ന് നട അടയ്ക്കല്‍, ഭഗവാന് വെള്ളികൊണ്ടുള്ള പൂജാ പാത്രങ്ങള്‍ സമര്‍പ്പിക്കല്‍. 27ന് വൈകിട്ട് 7ന് തിരവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന ബാല ശ്രീകൃഷ്ണഭാരതം. 28ന് വൈകിട്ട് 7ന് ശ്രീവിനായക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. മാര്‍ച്ച് 1ന് രാവിലെ 9 മുതല്‍ സുജാജ പ്രതീപ് അവതരിപ്പിക്കുന്നആയില്യം പൂജ(സര്‍പ്പംപാട്ട്), വൈകിട്ട് 6.30ന് പാറക്കടവ് കര അവതരിപ്പിക്കുന്ന പമ്പാതീര്‍ഥലാസ്യം, 7മണിക്ക് പത്തനംതിട്ട ഒര്‍ജിനല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള. 2ന് രാത്രി 7ന് ശ്രീലക്ഷമി കൈലാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, ജിവ സുരേഷ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. 7.30ന് ഫോക്ക് ഇന്ത്യ നാട്യമഞ്ച് ആലപ്പുഴ അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ പടക്കളം. 3ന് രാവിലെ 8.30ന് പൗര്‍ണമി പൊങ്കാല, വൈകിട്ട് 6ന് കലവറ നിറയ്ക്കല്‍, കലവറ ഘോഷയാത്ര, 6.45ന് കൈകൊട്ടിക്കളി. 7 മണിക്ക് എം ആര്‍ രാഗസുധ അവതരിപ്പിക്കുന്ന ഭക്തി നാദമഞ്ജരി. 4ന് രാത്രി 7ന് മഹാഘോഷയാത്ര. അഞ്ച് കരകളും ഇടുക്കിക്കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ എത്തിയശേഷം മഹാഘോഷയാത്ര ആരംഭിക്കും. 7ന് നാദവൃന്ദം ഭജന്‍സ് കട്ടപ്പന അവതരിപ്പിക്കുന്ന സ്വരസന്ധ്യ നടക്കും. 5ന് പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, വിശേഷാല്‍ അഭിഷേകങ്ങള്‍, കലശപൂജ, ഉപദേവതകള്‍ക്ക് കലശപൂജ, യാത്രാഹോമം, യാത്രാബലി, വൈകിട്ട് 4ന് ആറാട്ട് പുറപ്പാട് 9കാവുംപടി വഴി ആറാട്ട് കടവിലേക്ക്), ആറാട്ട്, ആറാട്ട് ഘോഷയാത്ര, തുടര്‍ന്ന് വലിയകണ്ടം, വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാതിരുവാതിര, വൈകിട്ട് 7.30ന് ശ്രീഭൂതബലി, മംഗളപൂജ, കൊടിയിറക്ക്, ആറാട്ട് സദ്യ. എന്നിവയും നടക്കും. 
 ഈ വർഷത്തെ ഉത്സവം മുതൽ നിർധനരായ അവശത അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ആശ്രയം ആവുക എന്ന ലക്ഷ്യത്തോടുകൂടി ക്ഷേത്രം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഭഗവാന്റെ കാരുണ്യ സ്പർശം എന്ന പേരിൽ  പദ്ധതി ആരംഭിക്കുന്നു. ഇതിനായി ഉത്സവ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അഞ്ചു കരകൾക്കായി നീക്കിവെച്ചിട്ടുണ്ട് എന്നും സജീന്ദ്രന്‍ പൂവാങ്കല്‍, പി ഡി ബിനു പാറയില്‍, കൃഷ്ണന്‍കുട്ടി പി എം, മനീഷ് എം എസ്, മോഹനന്‍ ചെരുപറമ്പില്‍, ടി വി സജീവ്, വിനോദ് മുത്തലങ്ങല്‍, ദാസ് കറ്റിവീട്ടില്‍, ബിനോയി പുത്തന്‍പുരയ്ക്കല്‍, അരുണ്‍ വി രാജ്, സുനില്‍ പല്ലാരിമംഗലം, പി ബി വിജയന്‍ എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow