കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 20 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 20 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

Mar 7, 2026 - 11:13
 0
കട്ടപ്പന താലൂക്ക് ആശുപത്രിക്ക് 20 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ക്കായി കിഫ്ബിയില്‍നിന്ന് 20 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നേരത്തെ 13.72 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി പുതുക്കിയ ഡിപിആര്‍ പ്രകാരം തുക 20 കോടിയായി ഉയര്‍ത്തി. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി സാമ്പത്തികാനുമതിയും തുടര്‍ന്ന് ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടത്തിനുപുറമേ അത്യാഹിത വിഭാഗം പ്രധാന ബ്ലോക്കിലേക്ക് ചേര്‍ക്കും. പാര്‍ക്കിങ് ഏരിയ വിപുലീകരിക്കല്‍, സംരക്ഷണ ഭിത്തി നിര്‍മാണം എന്നിവയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല.

What's Your Reaction?

like

dislike

love

funny

angry

sad

wow