മൂന്നാറില്‍ ദേശീയപാത നിര്‍മാണത്തില്‍ അപാകത: പുറമ്പോക്കിലെ കെട്ടിടങ്ങള്‍ ഒഴിവാക്കിയതായി നാട്ടുകാര്‍

മൂന്നാറില്‍ ദേശീയപാത നിര്‍മാണത്തില്‍ അപാകത: പുറമ്പോക്കിലെ കെട്ടിടങ്ങള്‍ ഒഴിവാക്കിയതായി നാട്ടുകാര്‍

Mar 7, 2026 - 11:25
 0
മൂന്നാറില്‍ ദേശീയപാത നിര്‍മാണത്തില്‍ അപാകത: പുറമ്പോക്കിലെ കെട്ടിടങ്ങള്‍ ഒഴിവാക്കിയതായി നാട്ടുകാര്‍
This is the title of the web page

Slide 1

ഇടുക്കി: മൂന്നാര്‍ രണ്ടാംമൈല്‍ ഭാഗത്തെ ദേശീയപാത നിര്‍മാണത്തില്‍ അപാകതയെന്ന് നാട്ടുകാര്‍. മുമ്പ് നിശ്ചയിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പള്ളിവാസല്‍ പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ റോഡ് പുറമ്പോക്കിലെ കെട്ടിടങ്ങള്‍ ഒഴിവാക്കി നിര്‍മാണ ജോലികള്‍ നടക്കുന്നത്. അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതോടെ റോഡിന്റെ വീതി കുറയും. ഇതോടെ എതിര്‍വശത്തെ ആളുകളുടെ ഭൂമി ഏറ്റെടുക്കേണ്ടിവരും. പുറമ്പോക്കിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാതെ സാധാരണക്കാരുടെ ഭൂമി ഏറ്റെടുക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow