ജോയി തോമസിന്റേത് കൊലവിളി പ്രസംഗം: കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി സിപിഐ എം

ജോയി തോമസിന്റേത് കൊലവിളി പ്രസംഗം: കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി സിപിഐ എം

Mar 7, 2026 - 11:38
 0
ജോയി തോമസിന്റേത് കൊലവിളി പ്രസംഗം: കോണ്‍ഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി സിപിഐ എം
This is the title of the web page

ഇടുക്കി: മുന്‍ ഡിസിസി പ്രസിഡന്റ് ജോയി തോമസ് നടത്തിയത് കൊലവിളി പ്രസംഗമെന്ന് സിപിഐ എം ഇടുക്കി ഏരിയ കമ്മിറ്റി. ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുമെന്നും അധികാരത്തില്‍ വന്നാല്‍ കേസ് പുനഃപരിശോധിച്ച് അട്ടിമറിക്കുമെന്നുമുള്ള പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. യുഡിഎഫ് ഭരണകാലത്ത് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായിരുന്ന ജോയി തോമസ് കോടികളുടെ അഴിമതി നടത്തി വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ധീരജ് വധക്കേസിലെ പ്രതി നിഖില്‍ പൈലിയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് ജനങ്ങളെ പ്രകോപിപ്പിക്കുന്നു. കാമാക്ഷി പഞ്ചായത്തിലെ വികസന സെമിനാറില്‍ ഇയാളെ പങ്കെടുപ്പിച്ചത് ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ്. 
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടക്കുന്നു. വാഴത്തോപ്പ് പഞ്ചായത്തില്‍ സിസി ടിവി ഓഫ് ചെയ്തശേഷമാണ് എല്‍ഡിഎഫ് നേതാക്കളെ കൈയേറ്റംചെയ്തത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം തുടര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കും. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കും. കൊലവിളി പ്രസംഗം നടത്തിയ ജോയി തോമസിനെതിരെ കേസെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഏരിയ സെക്രട്ടറി പി ബി സബീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow