കെടിജിഎ വനിതാ ദിനാഘോഷം 8ന് കട്ടപ്പനയില്‍
കെടിജിഎ വനിതാ ദിനാഘോഷം 8ന് കട്ടപ്പനയില്‍
ഇടുക്കി: കെടിജിഎ കട്ടപ്പന മേഖല വനിതാ വിങ് വനിതാദിനത്തില്‍ വൈകിട്ട് 4ന് വസ്ത്ര വ്യാപാരികളുടെ സംഗമവും ഇഫ്താര്‍ വിരുന്നും നടത്തും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ഓഡിറ്റോറിയത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷ് മുഖ്യാതിഥിയാകും. നരിയമ്പാറ അസീസി സ്‌നേഹാശ്രമം അധികൃതരെയും മുതിര്‍ന്ന വനിതാ വസ്ത്ര വ്യാപാരികളെയും ആദരിക്കും. കെടിജിഎയുടെ പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും. പ്രസിഡന്റ് അഞ്ചു അനീഷ് അധ്യക്ഷയാകും. കട്ടപ്പന മേഖല പ്രസിഡന്റ് സന്തോഷ് ദേവസ്യ, ജില്ലാ സെക്രട്ടറി അഹമ്മദ് കബീര്‍, മേഖല സെകട്ടറി അലന്റ് നിരവത്ത്, വനിതാ വിങ് സെക്രട്ടറി ജസ്‌ന നൗഷാദ്, ട്രഷറര്‍ ജീവാ തോമസ് എന്നിവര്‍ സംസാരിക്കും.
What's Your Reaction?