സേവനത്തില്‍നിന്ന് വിരമിച്ച വണ്ടന്‍മേട് എസ്‌ഐ കെ എന്‍ വിനോദ്കുമാറിന് യാത്രയയപ്പ് നല്‍കി
സേവനത്തില്‍നിന്ന് വിരമിച്ച വണ്ടന്‍മേട് എസ്‌ഐ കെ എന്‍ വിനോദ്കുമാറിന് യാത്രയയപ്പ് നല്‍കി
ഇടുക്കി: മൂന്ന് പതിറ്റാണ്ട് നീളുന്ന സേവനത്തിനുശേഷം വണ്ടന്‍മേട് എസ്‌ഐ കെ എന്‍ വിനോദ്കുമാര്‍ വിരമിച്ചു. വണ്ടന്‍മേട് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി ബിജു കെ ആര്‍ ഉദ്ഘാടനംചെയ്തു. സേവനത്തിനുപുറമേ പൊലീസിന്റെ വിവിധ പദ്ധതികളിലും ക്യാമ്പയിനുകളിലും കെ എന്‍ വിനോദ്കുമാര്‍ സജീവമായിരുന്നു. അധ്യാപകന്‍, പ്രഭാഷകന്‍, കൗണ്‍സിലര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍്തിച്ചു. ഔദ്യോഗിക ജീവിതത്തിനൊപ്പം സിനിമയിലും കലാരംഗത്തും സജീവമായിരുന്നു.
ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ പ്രശംസാപത്രവും കൈമാറി. വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍ കുമാര്‍ അധ്യക്ഷനായി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ മുഖ്യപ്രഭാഷണം നടത്തി. കെപിഒഎ ജില്ലാ സെക്രട്ടറി എച്ച് സനല്‍കുമാര്‍, കെപിഒ ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ എസ്, എസ്‌ഐ എബി ജോര്‍ജ്, അഭിലാഷ് ആര്‍, പ്രകാശ് ജി, ബിനോയി എബ്രഹാം, പഞ്ചായത്തംഗം ജി പി രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

