ഉപ്പുതറയിലെ ചീട്ടുകളി കേന്ദ്രം പ്രവര്‍ത്തിക്കുന്നത് റിക്രിയേഷന്‍ ക്ലബ് മറയാക്കി: 'പന്നിമലര്‍ത്തി'ലൂടെ മറിയുന്നത് പതിനായിരങ്ങള്‍

ഉപ്പുതറയിലെ ചീട്ടുകളി കേന്ദ്രം പ്രവര്‍ത്തിക്കുന്നത് റിക്രിയേഷന്‍ ക്ലബ് മറയാക്കി: 'പന്നിമലര്‍ത്തി'ലൂടെ മറിയുന്നത് പതിനായിരങ്ങള്‍

Sep 17, 2026 - 11:02
Sep 17, 2026 - 11:03
 0
ഉപ്പുതറയിലെ ചീട്ടുകളി കേന്ദ്രം പ്രവര്‍ത്തിക്കുന്നത് റിക്രിയേഷന്‍ ക്ലബ് മറയാക്കി: 'പന്നിമലര്‍ത്തി'ലൂടെ മറിയുന്നത് പതിനായിരങ്ങള്‍
This is the title of the web page

ഇടുക്കി: ഉപ്പുതറയില്‍ പണംവച്ചുള്ള ചീട്ടുകളി കേന്ദ്രം പ്രവര്‍ത്തിച്ചുവന്നത് റിക്രിയേഷന്‍ ക്ലബ്ബിന്റെ മറവില്‍. പ്രതിദിനം പതിനായിരങ്ങള്‍ പന്തയംവച്ചുള്ള പന്നിമലര്‍ത്ത് കളിയാണ് ഇവര്‍ നടത്തിവന്നത്. ഉപ്പുതറ ഈറ്റക്കാനം പുതുശ്ശേരില്‍ ബോബി മാത്യു(46), കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശികളായ ഇടക്കാട്ട് സുരേന്ദ്രന്‍(68), വെളുത്തമുറി ജോണ്‍സണ്‍ ജോസഫ്(45), ഉപ്പുതറ സ്വദേശികളായ കുളങ്ങരയ്ക്കല്‍ തമ്പുരാന്‍(32), കല്ലേപ്പിള്ളില്‍ വിനോദ്(51) എന്നിവരെയാണ് നര്‍ക്കോട്ടിക് വിഭാഗവും ഉപ്പുതറ പൊലീസുംചേര്‍ന്ന് പിടികൂടിയത്. ഉപ്പുതറ ടൗണില്‍ വിനോദ് വാടകയ്ക്കെടുത്ത മുറിയില്‍ റിക്രിയേഷന്‍ ക്ലബ് പ്രവര്‍ത്തിച്ചിരുന്നു. ഇതിനെ മറയാക്കിയാണ് മാസങ്ങളായി ചീട്ടുകളി കേന്ദ്രം നടത്തിവന്നത്. ഉപ്പുതറയിലും പരിസരപ്രദേശങ്ങളിലുമുള്ള ഒട്ടേറെപേര്‍ ഇവിടെ ചീട്ടുകളിക്കാന്‍ സ്ഥിരമായി എത്താറുണ്ട്. വിനോദും കൂട്ടരുമാണ് ഇതിന്റെ നടത്തിപ്പുകാരെന്നും പൊലീസ് പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow