മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം 

മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം 

Sep 17, 2026 - 10:50
 0
മുഖ്യമന്ത്രി വി ഡി സതീശന് 25ന് കട്ടപ്പനയില്‍ സ്വീകരണം 
This is the title of the web page

ഇടുക്കി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റടുത്തശേഷം ആദ്യമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി വി ഡി സതീശന് 25ന് വൈകിട്ട് 4ന് കട്ടപ്പനയില്‍ സ്വീകരണം നല്‍കുമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി. ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെട്ടിട നിര്‍മാണ നിരോധനം പിന്‍വലിക്കല്‍, കെട്ടിടങ്ങളുടെ ഉപാധിരഹിത ക്രമവല്‍ക്കരണം, ഇഎസ്എ വിഷയത്തില്‍ മലയോര മേഖലകളുടെ സംരക്ഷണം എന്നിവയില്‍ സമയബന്ധിതമായി തീരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. പരിപാടിയുടെ വിജയത്തിനായ യുഡിഎഫ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് 19ന് ഉച്ചകഴിഞ്ഞ് 3ന് സ്വാഗതസംഘം രൂപീകരണയോഗം നടക്കും. 20ന് മുമ്പായി മുഴുവന്‍ യുഡിഎഫ് നിയോജകമണ്ഡലം, മണ്ഡലം കമ്മിറ്റികളുടെ യോഗങ്ങളും ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രൊഫ. എം ജെ ജേക്കബ് എന്നിവര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow