11 കെ വി ഡബിൾ സർക്യൂട്ട് ലൈൻ വലിക്കൽ : സമര സമിതിയുടെ സബ് സ്റ്റേഷൻ മാർച്ച് ചൊവ്വാഴ്ച
110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കല്‍: സമരസമിതിയുടെ സബ് സ്റ്റേഷന്‍ മാര്‍ച്ച് ചൊവ്വാഴ്ച

ഇടുക്കി:കാഞ്ചിയാർ പഞ്ചായത്തിലെ 16, 3, 4, 5, 6, 7 എന്നീ വാര്‍ഡുകളിലെ ജനവാസ മേഖലയിലൂടെ 110 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനത്തിനെതിരെ ജനകീയ സമര സമിതി ചൊവ്വാഴ്ച രാവിലെ 10ന് കട്ടപ്പന 66 കെവി സബ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്യും. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ പ്രദേശവാസികള്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോത്തുപാറയില്‍ നിന്ന് കട്ടപ്പന സബ് സ്റ്റേഷനിലേക്ക് 22 മീറ്റര്‍ വീതിയില്‍ 11 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വലിക്കുമ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പകരം തേക്ക് പ്ലാന്റേഷനിലൂടെയോ കേബിള്‍ മുഖേനയോ ലൈന്‍ വലിക്കണം.
നിലവിലുള്ള സര്‍വേ പ്രകാരം ലൈന്‍ വലിക്കാന്‍ 40 ടവര്‍ ആവശ്യമാണ്. എന്നാല്‍ തേക്ക് പ്ലാന്റേഷനിലൂടെ വലിച്ചാല്‍ 25 ടവര്‍ മാത്രം മതിയാകും. മുരിക്കാട്ടുകുടി മുതല്‍ കല്യാണത്തണ്ട് വരെയുള്ള പ്രദേശത്തെ 350 കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കള്‍ പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ ഫാ.ജെയിംസ് പൊന്നമ്പേല്‍, അനീഷ് മണ്ണൂര്‍, ജോസ് ഞായര്‍കുളം, വി.വി.ജോസ്, ജിമ്മിച്ചന്‍ ഇളംതുരുത്തി, രവീന്ദ്രന്‍ നായര്‍, ഷാജി വേലംപറമ്പില്‍, ബെന്നി പറപ്പള്ളില്‍, കുര്യാച്ചന്‍ വേലംപറമ്പില്‍, വര്‍ക്കി കൂമ്പുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






