കിളിയാര്‍കണ്ടം ഹോളിഫാമിലി യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കിളിയാര്‍കണ്ടം ഹോളിഫാമിലി യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Mar 7, 2026 - 11:02
 0
കിളിയാര്‍കണ്ടം ഹോളിഫാമിലി യുപി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

Slide 1

ഇടുക്കി: കിളിയാര്‍കണ്ടം ഹോളിഫാമിലി യുപി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃസംഗമവും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ ഫാ. ജോസ് ചെമ്മരപ്പള്ളില്‍ അധ്യക്ഷനായി. ചലച്ചിത്ര ബാലതാരം ദേവനന്ദ രതീഷ് മുഖ്യാതിഥിയായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വി എ ഉലഹന്നാന്‍, വാത്തിക്കുടി പഞ്ചായത്തംഗം റോസിലി മത്തായി എന്നിവര്‍ ഉപഹാരം നല്‍കി. കട്ടപ്പന എഇഒ രാജശേഖരന്‍ സി, മുരിക്കാശേരി സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സിജുമോന്‍ തോമസ്, തോപ്രാംകുടി സെന്റ് മരിയാഗൊരേത്തി എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയിന്‍ മേരി ജോര്‍ജ് എന്നിവര്‍ പ്രതിഭകളെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ഡെയ്സിമോള്‍ വര്‍ഗീസ്, സുഗന്ധ ഗ്രേസ് ജോസഫ്, ഷിനു കെ സി, ജാസ്മിന്‍ നിഷാദ്, സാബു പള്ളിത്താഴെ, സന്തോഷ് താഴാനി, സ്‌കൂള്‍ പ്രതിനിധി സിഖില്‍ സിജോ എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow