വണ്ടിപ്പെരിയാറില്‍ സ്റ്റോറില്‍നിന്ന് 22 കിലോ ഏലക്ക മോഷ്ടിച്ച 2 പേര്‍ പിടിയില്‍

വണ്ടിപ്പെരിയാറില്‍ സ്റ്റോറില്‍നിന്ന് 22 കിലോ ഏലക്ക മോഷ്ടിച്ച 2 പേര്‍ പിടിയില്‍

Oct 2, 2026 - 12:27
 0
വണ്ടിപ്പെരിയാറില്‍ സ്റ്റോറില്‍നിന്ന് 22 കിലോ ഏലക്ക മോഷ്ടിച്ച 2 പേര്‍ പിടിയില്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങക്കല്‍ പുതുവലിലെ ഏലക്ക സ്റ്റോറില്‍നിന്ന് 22 കിലോ ഏലക്ക മോഷ്ടിച്ച 2 പേരെ പൊലീസ് പിടികൂടി. പുതുക്കാട് 269-ാം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന പാണ്ഡ്യന്‍ എം(35), മ്ലാമല പുത്തന്‍പുരയ്ക്കല്‍ അരുണ്‍ അന്തോണി(34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 30ന് രാത്രി സ്റ്റോറിലെ ദ്വാരത്തില്‍കൂടി നുഴഞ്ഞ് ഉള്ളില്‍ കയറിയ മോഷ്ടാക്കള്‍ രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്കാ കടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വണ്ടിപ്പെരിയാര്‍ എസ്‌ഐമാരായ അക്ബര്‍ സാദത്ത്, അനില്‍കുമാര്‍, എഎസ്‌ഐ സതീഷ് ചന്ദ്രന്‍, സിപിഒമാരായ പ്രവീണ്‍, ഷൈന്‍ എന്നിവരാണ് അന്വേഷണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow