ഇടുക്കി മെഡിക്കല്‍ കോളേജില്‍ സമഗ്ര ശുചീകരണ യജ്ഞം നടത്തി
ഇടുക്കി മെഡിക്കല്‍ കോളേജില്‍ സമഗ്ര ശുചീകരണ യജ്ഞം നടത്തി
ഇടുക്കി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് കാമ്പസില്‍ സമഗ്ര ശുചീകരണ യജ്ഞം നടത്തി. റോയി കെ. പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തും റോഡരികിലും കാട് പടര്‍ന്ന് കിടക്കുന്നത് രോഗികള്‍ക്കും കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിന് ശാശ്വത പരിഹാരം കാണുക, കാമ്പസ് മാലിന്യമുക്തവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍, നാട്ടുകാര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടക്കം നിരവധി പേര്‍ പങ്കെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലീം, അനീഷ് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ടോണി, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, വാഴത്തോപ്പ് - മരിയാപുരം പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?