കാർഷിക ഗ്രാമ വികസന ബാങ്ക് വാർഷിക പൊതുയോഗം കട്ടപ്പനയിൽചേർന്നു
കാർഷിക ഗ്രാമ വികസന ബാങ്ക് വാർഷിക പൊതുയോഗം കട്ടപ്പനയിൽചേർന്നു
ഇടുക്കി: ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ വാർഷിക പൊതുയോഗം കട്ടപ്പന ഹെഡ് ഓഫീസിൽചേർന്നു. പ്രസിഡൻ്റ് അഡ്വ. മനോജ് എം തോമസ് അധ്യക്ഷനായി. സെക്രട്ടറി അനിത പി ടി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർച്ചയായി തൻവർഷ ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ഓഹരി ഉടമകളിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു. ഓഹരി ഉടമകളിലെ മികച്ച കർഷകർക്ക് ക്യാഷ് അവാർഡ് നൽകി. ദീർഘകാല വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്ന അംഗങ്ങളെയും കുടിശിക നിവാരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ ശാഖകളെയും ആദരിച്ചു. വൈസ് പ്രസിഡൻ്റ് എം എസ് സുരേന്ദ്രൻ, കേന്ദ്ര ബാങ്ക് പ്രതിനിധി ജെയിംസ് മ്ലാക്കുഴിയിൽ, ഡയറക്ടർ ബോർഡംഗങ്ങളായ ടോമി പകലോമറ്റം, അഭിലാഷ് ചിരട്ടവയലിൽ, ബിജു കാനത്തിൽ, എം കെ ജോർജ്, മൈക്കിൾ സെബാസ്റ്റ്യൻ, ഷാജി ഭാസ്കരൻ, വിശാഖ് ശശി, വിജയകുമാരി ജയകുമാർ, ബിന്ദു സജി, ജോളി ജോസ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?