കെ കെ ജയചന്ദ്രന്‍ കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ പര്യടനം നടത്തി

കെ കെ ജയചന്ദ്രന്‍ കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ പര്യടനം നടത്തി

Mar 27, 2026 - 15:23
 0
കെ കെ ജയചന്ദ്രന്‍ കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളില്‍ പര്യടനം നടത്തി
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. പകല്‍ച്ചൂട് വര്‍ധിച്ചതിനാല്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും കരിക്കിന്‍വെള്ളവും സംഭാരവുമൊക്കെ ഒരുക്കിയിരുന്നു.
രാവിലെ വയലാര്‍നഗറില്‍നിന്ന് ആരംഭിച്ച പ്രചാരണം ചാലക്കുടിമേട്, അപ്പാപ്പിക്കട, പോത്തിന്‍കണ്ടം, കുഴിത്തൊളു, പാറക്കടവ്, കമ്പംമെട്ട്, കരുണാപുരം, കട്ടേക്കാനം, ഇടത്തറമുക്ക്, ബാലന്‍പിള്ള സിറ്റി, ചക്കക്കാനം, പ്രകാശ് ഗ്രാം, കൊച്ചുപ്ലാമൂട്, തേര്‍ഡ്ക്യാമ്പ്, ബാലഗ്രാം, അന്യാര്‍തൊളു എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം കൂട്ടാറില്‍ സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കളായ കെ എസ് മോഹനന്‍, എന്‍ പി സുനില്‍കുമാര്‍, പി എന്‍ വിജയന്‍, വി എന്‍ മോഹനന്‍, ടി എം ജോണ്‍, രമേശ് കൃഷ്ണന്‍, വി സി അനില്‍, സി യു ജോയി, സുരേഷ് പള്ളിയാടി, കെ ജി ഓമനക്കുട്ടന്‍, ജിന്‍സണ്‍ വര്‍ക്കി, ജിന്‍സണ്‍ പവ്വത്ത്, സിബി കിഴക്കേമുറി, ബേബിച്ചന്‍ ചിന്താര്‍മണി, സിബി മൂലേപ്പറമ്പില്‍, എം കെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow