മുണ്ടിയെരുമയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേര്‍ന്നു

മുണ്ടിയെരുമയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേര്‍ന്നു

Mar 27, 2026 - 15:07
 0
മുണ്ടിയെരുമയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേര്‍ന്നു
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുണ്ടിയെരുമയില്‍ കണ്‍വന്‍ഷന്‍ ചേര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. 10 വര്‍ഷത്തെ എല്‍ഡിഎഫിന്റേത് നികുതിഭാരം അടിച്ചേല്‍പ്പിച്ച ഭരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ടോമി ജോസഫ് അധ്യക്ഷനായി. സ്ഥാനാര്‍ഥി സേനാപതി വേണു, മുഹമ്മദ് മൗലവി, ഷാജി പുള്ളോലില്‍, ജോസുകുട്ടി താഴ്ത്തുവീട്ടില്‍, ജി മുരളീധരന്‍, ജോസഫ് ചാക്കോ, ടോമി കരിയിലക്കുളം, മിനി ടോമി, റൂബി ജോസഫ്, സന്തോഷ് അമ്പിളിവിലാസം, മോഹനന്‍ കല്ലാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow