മുളകരമേട് പള്ളിപ്പടിയില്‍ വാകമരത്തിന്റെ ശിഖരം നിലംപൊത്തി: വന്‍ അപകടം ഒഴിവായി
മുളകരമേട് പള്ളിപ്പടിയില്‍ വാകമരത്തിന്റെ ശിഖരം നിലംപൊത്തി: വന്‍ അപകടം ഒഴിവായി
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കട്ടപ്പന- ഇടുക്കി റൂട്ടില്‍ മുളകരമേട് പള്ളിപ്പടിക്കുസമീപം വാകമരത്തിന്റെ ഭീമന്‍ ശിഖരം നിലംപൊത്തി. ഈസമയം വാഹനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മുമ്പ് രണ്ടുതവണ ശിഖരങ്ങള്‍ ഒടിഞ്ഞുവീണെങ്കിലും മുറിച്ചുനീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
അവശേഷിക്കുന്ന ഭാഗം സമീപത്തുകൂടി കടന്നുപോകുന്ന 12 കെ വി ലൈനിലേക്ക് ചരിഞ്ഞുനില്‍ക്കുന്നു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന നഗരസഭയ്ക്കും കെഎസ്ഇബിക്കും ദേശീയപാത അതോറിറ്റിക്കും കത്ത് നല്‍കിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?