വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം 27ന്
വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം 27ന്

ഇടുക്കി: ഹൈറേഞ്ചിലെ പ്രശസ്തമായ വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷം 27ന് നടക്കും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റും വണ്ടന്‍മേട് പഞ്ചായത്തംഗവുമായ ജി പി രാജന്‍ അറിയിച്ചു. ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിന് 5000ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് ഐതീഹ്യം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഭക്തര്‍ ഇവിടെ ദര്‍ശനത്തിന് എത്തുന്നു.
ക്ഷേത്രം നിര്‍മിക്കുന്നതിനുമുമ്പ് മലയരയന്‍മാര്‍ ഇവിടെ പൂജ നടത്തിയിരുന്നതായി പറയപ്പെടുന്നു. 1960ലാണ് ഇപ്പോഴത്തെ ക്ഷേത്രം നിര്‍മിച്ചത്. മൂന്നാര്‍- കുമളി സംസ്ഥാനപാതയില്‍ വണ്ടന്‍മേട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ അന്നദാനവും മറ്റു ചടങ്ങുകളും പ്രസിദ്ധമാണ്. വിജയദശമി നാളില്‍ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ നിരവധിപേര്‍ ഇവിടെ എത്തുന്നുണ്ട്. ആമയാറില്‍ സംസ്ഥാനപാതയോരത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗണപതി പ്രതിമയും സ്ഥിതി ചെയ്യുന്നു. തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗണപതി പ്രതിമ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്.
What's Your Reaction?






