കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു
കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ 'വിഷന്‍2025'അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വെങ്ങാലൂര്‍ കടയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടി വിദ്യാര്‍ഥികളെ മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിന്റ് ജോര്‍ജ് ജോസഫ് പടവന്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.കെ. വാസു ഗാന്ധി - ഗുരുദേവസന്ദര്‍ശനത്തിന്റെ 100-ാം വാര്‍ഷിക സന്ദേശം നല്‍കി. ജോര്‍ജ് ജോസഫ് മാമ്പ്ര, ജോയി ഈഴക്കുന്നേല്‍, ആല്‍ബിന്‍ മണ്ണഞ്ചേരില്‍, ജോമോന്‍ തെക്കേല്‍, രാജലക്ഷ്മി അനീഷ് , റോസമ്മ ജയിംസ്, ജെയ്‌സണ്‍ തെക്കേ പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ജെയിംസ് മ്ലാകുഴി, തോമസ് കുര്യന്‍, റോബിന്‍സ് കുര്യന്‍, സജി ജോസ്, റിജോ കുഴിപ്പള്ളില്‍, തോമസ് ചെറ്റയില്‍, രാജു കുന്നത്തൂക്കുഴി, ടോംസ് കൂടപ്പാട്ട്, ജോസ് വര്‍ഗീസ് ചെറ്റയില്‍, ഗോപി ചുക്കനാനി, 'അലന്‍ പുലിക്കുന്നേല്‍, സണ്ണി വെങ്ങാലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






