തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ നേട്ടമുണ്ടാക്കും: അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ നേട്ടമുണ്ടാക്കും: അടൂര്‍ പ്രകാശ്

Mar 27, 2026 - 15:33
 0
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ നേട്ടമുണ്ടാക്കും: അടൂര്‍ പ്രകാശ്
This is the title of the web page

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ നേട്ടമുണ്ടാക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. യുഡിഎഫ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇരട്ടയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ 5 സീറ്റുകളും യുഡിഎഫ് നേടും. യുഡിഎഫ് അധികാരത്തിലുള്ള സമയത്ത് ജില്ലയുടെ സമസ്ത മേഖലകളിലും വികസനം എത്തിക്കാന്‍ കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇടുക്കി പിന്നോട്ടുപോയി. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒ ടി ജോണ്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു, ഷാജി മഠത്തുംമുറി, നിഷാ സോമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, സി എസ് യശോധരന്‍, ഷൈനി സജി എന്നിവര്‍ സംസാരിച്ചു. കണ്‍വന്‍ഷനുമുന്നോടിയായി ഇരട്ടയാറില്‍ പ്രകടനവും നടന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow